കൊച്ചി: കെ.ആർ.ഗൗരിഅമ്മയുടെ ഒന്നാംചരമ വാർഷികത്തോടനുബന്ധിച്ച് 'സ്മരണാഞ്ജലി ' എന്ന പേരിൽ വീഡിയോ ആൽബം പുറത്തിറക്കുന്നു. യുവസംവിധായകൻ അഭിലാഷ് കോടവേലി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ആൽബം ഗസൽ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആൽബം ഇന്ന് രാവിലെ 10.30ന് കലൂർ ലെനിൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പ്രകാശനം ചെയ്യും.
ഗസൽ ഗായകൻ രഞ്ജിത് സുരേന്ദ്രനാണ് ആൽബത്തിന്റെ സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. എം.ജി സർവകലാശാല കലാതിലകം അമൃതവർഷ കണ്ണനാണ് നൃത്താവിഷ്കാരത്തിന് പിന്നിൽ. ആറ് മാസത്തോളമെടുത്ത് ചിട്ടപ്പെടുത്തിയ പാട്ട് രണ്ട് ദിവസം കൊണ്ടാണ് ചിത്രീകരിച്ചതെന്ന് അഭിലാഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |