വക്കം: ബാലസംഗം വേനൽ തുമ്പി കലാ ജാഥയുടെ ആറ്റിങ്ങൽ ഏരിയാ സമാപന സമ്മേളനം പ്രശസ്ത സിനിമ സീരിയൽ കോമഡി ആർടിസ്റ്റ് കിഷോർ.എൻ.കെ നിർവ്വഹിച്ചു. നിലയ്ക്കാമുക്കിൽ നടന്ന സമാപന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം ആദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജു, ബാലസംഘം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി പഞ്ചമം സുരേഷ്, പ്രശസ്ത നാടക നടനും തിലകൻ സ്മാരക സംസ്ഥാന അവാർഡ് ജേതാവുമായ വക്കം സുധി, വക്കം ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജെ. സലിം, കൊറിയോഗ്രാഫി ദേശീയ അവാർഡ് ജേതാവായ വക്കം സജീവ്, ബാലസംഘം കൺവീനർ വക്കം അജയ്ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |