കൊല്ലം: ഹൈടെക് സ്കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താൻ കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്കൂളുകളിൽ പ്രയോജനപ്പെടുത്താനായി അദ്ധ്യാപകർക്ക് അവധിക്കാലത്ത് നൽകുന്ന ദ്വിദിന ഐ.ടി പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. 15പരിശീലന കേന്ദ്രങ്ങളിലായി 54 ഡി.ആർ.ജിമാരാണ് നേതൃത്വം നൽകുന്നത്. 31 വരെ നീളുന്ന പരിശീലനത്തിന് വിവിധ ബാച്ചുകളിലായി ഇതുവരെ 5289 അദ്ധ്യാപകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |