തൊടുപുഴ. അഖില ഭാരതീയ പൂർവസൈനിക് സേവാ പരിഷത്ത് ഏകദിന പഠനശിബിരം നടത്തി. കോട്ടയം , എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശിബിരം രാഷ്ട്രിയ സ്വയം സേവക് സംഘം ക്ഷേത്രിയ സഹ സമ്പർക്ക പ്രമുഖ് പി.എൻ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഹരി സി.ശേഖർ അദ്ധ്യക്ഷനായി. ശിബിരത്തിൽ സംസ്ഥാന പ്രസിഡന്റ് മേജർ ജനറൽ ഡോ.പി.വിവേകാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സഞ്ജയൻ, സെക്രട്ടറി സോമശേഖരൻ.സി.ജി, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എൻ.വിമൽകുമാർ, ഇടുക്കി ജില്ലാ സെക്രട്ടറി എ.ജി കൃഷ്ണകുമാർ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |