SignIn
Kerala Kaumudi Online
Thursday, 19 September 2024 11.07 PM IST

'കുട്ടിക്കൊരു വീട് ' സംഘാടകസമിതിയായി

Increase Font Size Decrease Font Size Print Page
kutti
കുട്ടിക്കൊരു വീട് സംഘാടകസമിതി രൂപീകരണ യോഗം ഹോപ് കോ ചെയർമാൻ എ.എൻ.പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

മീനങ്ങാടി: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) നടപ്പിലാക്കുന്ന 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാനത്തെ 168 സബ് ജില്ലകളിലും ഓരോ കുട്ടിക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയാണ്. വയനാട് ജില്ലയിൽ ബത്തേരി ഉപജില്ലയിൽ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടിയെയാണ് തെരഞ്ഞെടുത്തത്. ജി.എച്ച്.എസ്.എസ് മീനങ്ങാടിയിൽ ചേർന്ന സംഘാടക സമിതി യോഗം ഹോപ്കോ ചെയർമാൻ എ.എൻ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എ.ഇ.സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, എൻ.പി.കുഞ്ഞുമ്മോൾ, വി.അബ്ബാസ്, വി.എ.ദേവകി, ടി.രാജൻ, എം.വി.സമിത എന്നിവർ പ്രസംഗിച്ചു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും ഉപജില്ലാ സെക്രട്ടറി ഡോ.കെ.കെ.ബിജു നന്ദിയും പറഞ്ഞു. സി.അസൈനാർ ചെയർമാനും ടി.രാജൻ കൺവീനറുമായി 101 അംഗ നിർമാണ കമ്മിറ്റി രൂപീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.