കൊച്ചി: എൽ.ഡി.എഫ് മന്ത്രിമാർ അവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകളിൽ മാത്രം കയറി വോട്ടു തേടുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന അപലപനീയമാണെന്ന് സഹകരണ വകുപ്പ് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ വി.എൻ.വാസവൻ. തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാരെ അപമാനിക്കുന്നതിനു തുല്യമാണ് സതീശന്റെ പ്രസ്താവന. ഇത്തരത്തിൽ വോട്ടു തേടുന്നത് കോൺഗ്രസ് പാരമ്പര്യമാണെന്നും മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായേ തോന്നുകയുള്ളുവെന്നും അദ്ദേഹം പരിഹസിച്ചു. ഇടതുപക്ഷം വികസനം പറഞ്ഞാണ് തൃക്കാക്കരയിൽ വോട്ട് തോടുന്നത്. അതിനെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് ഇനിയെങ്കിലും പഠിക്കണം. ഇത്തരം ബാലിശമായ ആരോപണങ്ങൾ അവസാനിപ്പിക്കണമെന്നും വാസവൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |