പഴയങ്ങാടി:കേരളത്തിലെ പ്രധാന ശാക്തേയ കാവുകളിലൊന്നായ മാടായി തിരുവർക്കാട്ട് കാവിലെ ഇളയ പിടാരറായി നടുവിലെ ഇല്ലത്ത് ഉണ്ണികൃഷ്ണൻ പിടാരർ ചുമതലയേറ്റു.ചിറക്കൽ കോവിലകം വലിയവർമ്മരാജ പൂയ്യംതിരുനാൾ സി.കെ രവീന്ദ്ര വർമ്മരാജ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി.
ചടങ്ങിൽ ടി.ഉണ്ണികൃഷ്ണൻ മൂത്ത പിടാരർ, എം.നാരായണപിടാരർ, നാലില്ലക്കാർ , മൂന്ന് വീട്ടുകാർ, മറ്റ് കഴകക്കാർ എന്നിവർ സംബന്ധിച്ചു. ക്ഷേത്രത്തിലെ മുൻ ഇളയ പിടാരറായിരുന്ന എ.വി കൃഷ്ണന്റെ നിര്യാണത്തെ തുടർന്നായിരുന്നു ക്ഷേത്രത്തിൽ ഇളയ പിടാരറെ തിരഞ്ഞെടുത്തത്. പൂരോത്സവത്തിന്റെ ഭാഗമായുള്ള തെക്കിനാക്കീൽ കോട്ടയിലേക്കുള്ള തിടമ്പെഴുന്നള്ളത്തിനോടൊപ്പം നാന്ദകവാൾ പിടിച്ച് അകമ്പടിസേവിക്കുന്നതും പാട്ടുത്സവത്തിനും നാന്ദകവാൾ എഴുന്നള്ളിക്കുക ഇവരുടെ പ്രധാന ചുമതലയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |