SignIn
Kerala Kaumudi Online
Thursday, 19 September 2024 4.17 AM IST

വിജയഗാഥയുമായി ജില്ലാ കുടുംബശ്രീ

Increase Font Size Decrease Font Size Print Page
fg

കൊച്ചി: ആടു വളർത്തൽ, കോഴിവളർത്തൽ, മാലിന്യ സംസ്കരണം തുടങ്ങിയ ചുമതലകളിൽനിന്ന് നാടിന്റെ സമ്പദ്‌ഘടനയിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രസ്ഥാനമായി മാറിയ കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ നിറവിൽ. പ്രളയത്തിന്റെയും കൊവിഡിന്റെയും ഇരുണ്ടകാലങ്ങളിൽ താങ്ങായും തണലായും ജില്ലാ കുടുംബശ്രീ മിഷൻ നാടിനൊപ്പം നിന്നു. പ്രളയത്തിന്റെ കുത്തൊഴുക്കിൽ സർവതും നഷ്ടപ്പെട്ട നിർദ്ധനർക്ക് വീട്ടുപകരണങ്ങൾ വാങ്ങുന്നതിനായി അയൽക്കൂട്ടങ്ങൾ വഴി പലിശരഹിത വായ്പ നൽകി. തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സഹായിച്ചു. ലോക്‌ഡൗൺ കാലത്ത് ലക്ഷക്കണക്കിന് ജനങ്ങൾക്ക് പൊതിച്ചോർ എത്തിച്ചു. ഓൺലൈനിലൂടെ മാനസിക സാന്ത്വനം നൽകി. സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ, സ്ത്രീപക്ഷ നവകേരളം കാമ്പയിനാണ് ഏറ്റവും ഒടുവിലെ പദ്ധതി.

 പത്തു രൂപ ഉൗണ്

കൊച്ചി കോർപ്പറേഷന്റെ പത്തു രൂപ ഉൗണ് പദ്ധതി കുടുംബശ്രീക്ക് പൊൻതൂവലായി. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 115 ജനകീയ ഹോട്ടലുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

 കാർഷിക ഉദ്യാനങ്ങൾ

കുടുംബത്തിന്റെ പൂർണ്ണ പോഷക ആവശ്യങ്ങൾക്കായി ഓരോവീട്ടിലും കാർഷിക ഉദ്യാനങ്ങൾ വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാർഡൻ കാമ്പയിൻ.

 കുട്ടമ്പുഴ ജംഗിൾ സഫാരി

കുട്ടമ്പുഴ പഞ്ചായത്തിലെ ട്രൈബൽ കുടുംബശ്രീ സംരംഭമായ 'സഹ്യ ' യുടെ നേതൃത്വത്തിലുള്ള 'കുട്ടമ്പുഴ ജംഗിൾ സഫാരി' ജനപ്രീതി നേടിയ പദ്ധതിയാണ്. വനത്തിനുള്ളിലൂടെ കാൽനടയായി നടന്നുതന്നെ വന സൗന്ദര്യം ആസ്വദിക്കാമെന്നതാണ് യാത്രയുടെ പ്രത്യേകത. വനാന്തരത്തിൽ ഒരുക്കിയ ഭക്ഷണവും ഏറുമാടത്തിനു മുകളിലെ വിശ്രമവും തടാകത്തിലെ വഞ്ചി തുഴയലും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ട്രക്കിംഗിനും പുഴയിൽ നീന്തിക്കുളിക്കാനും മീൻ പിടിക്കാനും പങ്കുചേരാം. കുട്ടമ്പുഴയിലെ പ്രധാന വിനോദ കേന്ദ്രങ്ങളായ മുനിയറ, വന ദുർഗാക്ഷേത്രം, ആനത്താര് എന്നിവിടങ്ങളിലും ചുറ്റിക്കറങ്ങാം.

 ഇൻസ്പയർ ഇൻഷ്വറൻസ്

കുടുംബശ്രീ നടപ്പിലാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയാണ് ഇൻസ്പയർ. കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്കും സംരംഭകർക്കും 50 ശതമാനം വാർഷിക പ്രീമിയം അടയ്ക്കുന്നത് വഴി പദ്ധതിയിൽ അംഗമാകാം. ബാക്കിയുള്ള 50ശതമാനം കുടുംബശ്രീ അടച്ചു. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുന്നത്.

 കൊച്ചി മെട്രോ

2017 മുതൽ കൊച്ചി മെട്രോയുടെ ഹൗസ്‌കീപ്പിംഗ്, ടിക്കറ്റിംഗ്, കസ്റ്റമർ ഫെസിലിറ്റേഷൻ എന്നീ ജോലികൾ കുടുംബശ്രീയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒമ്പതു ട്രാൻസ് ജെൻഡേഴ്സ് ഉൾപ്പെടെ 613 ജീവനക്കാരുണ്ട്

ഹർഷം

മുതിർന്ന പൗരൻമാരെ പരിചരിക്കാൻ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിയാണ് ഹർഷം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.