പെരിന്തൽമണ്ണ: പുഴക്കാട്ടിരി പഞ്ചായത്തിലെ പാലൂർക്കോട്ടയിലേയും പരിസര പ്രദേശത്തേയും ക്വാറികളിൽ അനധികൃത ഖനനം നടത്തുന്നതായി പരാതി. പുഴക്കാട്ടിരി കോട്ടുവാട് വാൻഗാഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെമ്പർമാരും നാട്ടുകാരും സ്ഥലം സന്ദർശിക്കുകയും അപകടാവസ്ഥ വിലയിരുത്തുകയും ചെയ്തു. വില്ലേജ് ഓഫീസർ പ്രവർത്തനം നിറുത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടും നിഷേധപരമായ നിലപാടാണ് ക്വാറി ഉടമകൾ കൈക്കൊള്ളുന്നതെന്നും റെഡ് അലർട്ടിൽ പോലും പ്രവർത്തനം നടത്തുന്ന ക്വാറികളാണ് കാണാനായതെന്നും ക്ലബ് പ്രവർത്തകർ പറയുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വില്ലേജ് ഓഫീസർ പ്രവർത്തനം നിറുത്തിവെക്കാൻ ക്വാറി ഉടമസ്ഥർക്ക് കർശന നിർദേശം നൽകുകയായിരുന്നു. ക്വാറികളുടെ പ്രവർത്തനം നിറുത്തുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |