തിരുവനന്തപുരം:തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 26ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. സോഫ്റ്റ്വെയർ ഡെവലപ്പർ,അക്കാഡമിക് കൗൺസിലർ, അക്കൗണ്ടന്റ്,കമ്പ്യൂട്ടർ ടീച്ചർ,ഡിജിറ്റൽ മാർക്കറ്റർ, ഷോറൂം സെയിൽസ്,ടെലികോളർ,ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം.ഉദ്യോഗാർത്ഥികൾ 23 നകം https://forms.gle/Yk7SoRkyNKqB8Ndx8
എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2332113, 8304009409.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |