കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി (ഐ) യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. പാർട്ടി സംസ്ഥാന നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും. വർഗീയ ഫാസിസ്റ്റുകൾക്കെതിരെയുള്ള ദേശീയ ബദലിന് കോൺഗ്രസിനെ മാറ്റി നിർത്താനാകില്ല. മാത്രമല്ല, ലക്ഷക്കണക്കിന് ആളുകളുടെ കിടപ്പാടവും ജീവനോപതികളും പരിസ്ഥിതിയെയും തകർക്കുന്ന കെ.റെയിലുമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇവ വിലയിരുത്തിയാണ് തീരുമാനമനമെന്ന് പ്രസിഡന്റ് തമ്പാൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.