SignIn
Kerala Kaumudi Online
Thursday, 19 September 2024 10.25 PM IST

സഹ. പെൻഷൻകാരുടെ കളക്ടറേറ്റ് മാർച്ച് നാളെ

Increase Font Size Decrease Font Size Print Page
co-op
co-op

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ജാഗമായിട്ടാണ് ജില്ലയിലും മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ എം ഗോപാലകൃഷ്ണൻ, കുന്നത്ത് ബാലകൃഷ്ണൻ, കെ.സി കുഞ്ഞികൃഷ്ണൻ, വി.പി ബാലകൃഷ്ണൻ, കെ രാഘവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിറുത്തലാക്കിയ ക്ഷാമബത്ത പുന:സ്ഥാപിക്കുക, മിനിമം പെൻഷൻ 8000 രൂപയാക്കി വർദ്ധിപ്പിക്കുക, സർക്കാറിന്റെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ സഹകരണ പെൻഷൻകാരെയും ഉൾപ്പെടുത്തുക, സഹകരണ പെൻഷൻ ബോർഡിൽ സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിരമിച്ച സഹകരണ ജീവനക്കാർ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.