SignIn
Kerala Kaumudi Online
Thursday, 19 September 2024 5.02 AM IST

ഡോക്ടർമാർ പ്രതിഷേധിച്ചു

Increase Font Size Decrease Font Size Print Page
k

കൊച്ചി: ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ പ്രതിഷേധിച്ച് സർക്കാർ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ രണ്ട് മണിക്കൂർ ഒ.പി ബഹിഷ്‌കരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, മട്ടാഞ്ചേരി വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരെ കഴിഞ്ഞ ദിവസം രോഗികളുടെ കൂടെ വന്നവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ചാണ് പ്രതിഷേധം. തൃപ്പൂണിത്തുറ ആശുപത്രിയിലെ പ്രതിഷേധയോഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷഫീക്കും മട്ടാഞ്ചേരിയിൽ സൂപ്രണ്ട് ഡോ. സ്മിജിയും ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, KGMOA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.