പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക് മാറുന്നു. കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിന് 25.56 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു. നാല് കോടതികൾ പ്രവൃത്തിക്കാൻ സാധിക്കുന്ന രൂപത്തിൽ അഞ്ച് നില കെട്ടിടം നിർമ്മിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു. നിലവിലുള്ള കോടതിയുടെ തനിമ നിലനിറുത്തി പ്രകൃതി സൗഹൃദമായാണ് കെട്ടിടം നിർമ്മിക്കുക. ജില്ലയുടെ ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ഈ കോടതിയിൽ മുൻസിഫ് ആയിരിക്കെയാണ് ഒ.ചന്തുമേനോൻ തന്റെ വിഖ്യാത നോവലായ ഇന്ദുലേഖ രചിച്ചത്. കോടതി പുതിയ കെട്ടിടത്തിലേക്ക് തനിമ ചോരാതെ മാറുന്നതോടെ ചരിത്രവും സംരക്ഷിക്കപ്പെടുമെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. അടിയന്തരമായി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |