കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കരാട്ടെ പരിശീലകൻ അശമന്നൂർ ഓടക്കാലി നൂലേലി സ്വദേശി അന്ത്രു (39) വിനെ കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടിയിൽ കരാട്ടെ ക്ലാസിൽ പഠിക്കാനെത്തിയ 17കാരിയെ ചുംബിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. എറണാകുളം പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.