കൊല്ലം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈക്രോ സ്മാൾ മീഡിയം എന്റർപ്രൈസസിന്റെയും ആഭിമുഖ്യത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എസ്.സി വിഭാഗത്തിലെ തൊഴിൽരഹിതരായ 50 യുവതി - യുവാക്കൾക്ക് സ്റ്റൈപെന്റോടെ ജൂൺ 15 മുതൽ ജൂലായ് ഒന്ന് വരെയും ജൂലായ് 4 മുതൽ 21 വരെയും കളമശ്ശേരി കീഡ് കാമ്പസിൽ പരിശീലനം നൽകും. www.kied.info എന്ന വെബ്സൈറ്റ് മുഖേന ജൂൺ 9 വരെ അപേക്ഷിക്കാം. ഫോൺ: 0484 2532890, 2550322, 9605542061, 7012376994.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |