SignIn
Kerala Kaumudi Online
Thursday, 19 September 2024 2.29 AM IST

ഹ്രസ്വദൂര പാസഞ്ചർ ട്രെയിനുകളില്ല : ദുരിതത്തിലായി മലബാറിലെ യാത്രക്കാർ

Increase Font Size Decrease Font Size Print Page
train
ട്രെയിൻ

മലപ്പുറം: കൊവിഡിന് ശേഷം ഗതാഗത സംവിധാനമെല്ലാം സജീവമായിട്ടും ഹ്രസ്വദൂര പാസഞ്ചർ ട്രെയിനുകളുടെ കുറവ് കാരണം ബുദ്ധിമുട്ടുകയാണ് മലബാറിലെ ആയിരക്കണക്കിന് യാത്രക്കാർ. പൊതുനിരത്തുകളിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളുമെല്ലാം സജീവമാണ്. മറ്റു തീവണ്ടി സർവീസുകളും വിമാന സർവീസുമെല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. എന്നാൽ കൊവിഡിൽ സർവീസ് നിറുത്തിവച്ചിരുന്ന മലബാറിലെ പാസഞ്ചർ ട്രെയിനുകൾ ഇതുവരെ കാര്യമായി ഓടി തുടങ്ങിയിട്ടില്ല. പ്രശ്നമുന്നയിച്ച് എം.പിമാരും യാത്രക്കാരുടെ കൂട്ടായ്മയായ മലബാർ ട്രെയിൻ യൂസേഴ്സ് ഫോറമെന്ന സംഘടനയും ചേർന്ന് കേന്ദ്രത്തിന് നിവേദനവും സമർപ്പിച്ചിരുന്നു. എന്നാൽ കൊവിഡിന് തീവ്ര വ്യാപനശേഷം മാസങ്ങൾ കഴിഞ്ഞിട്ടും സർവീസ് ആരംഭിക്കുന്ന നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നത്.

നിലമ്പൂർ, ഷൊർണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. നിത്യയാത്രക്കാരെയാണ് പ്രശ്നം കൂടുതലായി ബാധിക്കുന്നതും. സർവീസ് ഇല്ലാതായതോടെ ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുത്ത് ബസുകളിൽ സ്ഥിരമായി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. സാമ്പത്തിക നഷ്ടത്തിനൊപ്പം സമയ നഷ്ടവും വെല്ലുവിളിയാവുന്നുണ്ട്. എത്രയും പെട്ടെന്ന് പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

വിദ്യാർത്ഥികളേയും അദ്ധ്യാപകരെയും ഏറെ ബാധിക്കും

അടുത്ത മാസം സ്കൂളുകളും കോളേജുകളും തുറക്കുന്നതോടെ വിദ്യാർ‌ത്ഥികളേയും അദ്ധ്യാപകരേയും ഇത് കാര്യമായി ബാധിക്കും. ഏതാനും ചില സ്പെഷൽ ട്രെയിനുകളുടെ സർവീസുണ്ടെങ്കിലും സ്റ്റോപ്പുകളുടെ കുറവും യാത്രാക്ലേശത്തിന് കാരണമാവുന്നുണ്ട്. കോട്ടയം-ചിങ്ങമനം ഇരട്ടപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി സർവീസ് നിറുത്തി വച്ചതും മലബാറുകാർക്ക് തിരിച്ചടിയായി. എന്നാൽ ഇരട്ടപ്പാത നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ചില ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. പാസഞ്ചർ ട്രെയിനുകൾ മുഴുവനായും പുനരാരംഭിക്കാതെ യാത്രാ ക്ലേശത്തിന് പരിഹാരമാവില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരും കണ്ണൂരിലേയും കോഴിക്കോട്ടെയും മെഡിക്കൽ കോളേജുകളിലേക്ക് പോകുന്നവരുടെയുമെല്ലാം ആശ്രയം പാസഞ്ചർ ട്രെയിനുകളാണ്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിലും കൺസഷനിലും യാത്ര ചെയ്യാവുന്ന സൗകര്യം കൂടെയാണ് ഇല്ലാതായിരിക്കുന്നത്.

സർവീസ് മുടങ്ങിയവ

ഷൊർണൂർ-നിലമ്പൂർ

നിലമ്പൂർ-ഷൊർണൂർ

നിലമ്പൂർ-പാലക്കാട്

തൃശൂർ-കണ്ണൂൂർ

കണ്ണൂർ-ഷൊർണൂർ

കോഴിക്കോട്-തൃശൂർ

തൃശൂർ-കോഴിക്കോട്

കോഴിക്കോട്-ഷൊർണൂർ

ഹ്രസ്വ ദൂര പാസഞ്ചർ ട്രെയിനുകളുടെ അഭാവം നിരവധി സാധാരണക്കാരെയാണ് ബാധിച്ചിരിക്കുന്നത്. നിത്യ യാത്രക്കാരെല്ലാം ഇപ്പോൾ ബസുകളെയും മറ്റുമാണ് ആശ്രയിക്കുന്നത്. ഇത് സാമ്പത്തിക ബുദ്ധിമുട്ടും സമയ നഷ്ടവും ഉണ്ടാക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സർവീസുകൾ ആരംഭിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

മുനീർ കുറുമ്പടി

മലബാർ ട്രെയിൻ യൂസേഴ്സ് ഫോറം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.