SignIn
Kerala Kaumudi Online
Friday, 20 September 2024 8.15 PM IST

വിദ്യാലയങ്ങൾ തുറക്കാം, കരുതലോടെ പാലിക്കാം ഈ നിർദ്ദേശങ്ങൾ

Increase Font Size Decrease Font Size Print Page
students

മലപ്പുറം: പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികൾക്ക് കൊവിഡ് സുരക്ഷാമാർഗ നിർദേശങ്ങളും വ്യക്തിത്വപരിസര ശുചിത്വവും പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളായ മാസ്‌ക് ധരിക്കൽ, കൈകൾ അണുവിമുക്തമാക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയോടൊപ്പം വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ എന്നിവ കൃത്യമായി പാലിക്കണം. സ്‌കൂളുകൾ,​ കോളേജുകൾ,​ ട്യൂഷൻ സെന്ററുകൾ,​ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അർഹരായ എല്ലാവരും എത്രയും പെട്ടെന്ന് തന്നെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.

സ്‌കൂളുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കൊവിഡ് പ്രതിരോധ ശീലങ്ങൾ പാലിക്കുന്നതിനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകണം
  • മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കണം
  • കൈകൾ വൃത്തിയാക്കുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനുമുള്ള സൗകര്യം ചെയ്യണം
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാനും നിർദ്ദേശം നൽകണം
  • പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ അവധി നൽകണം
  • പുകയില വിമുക്ത വിദ്യാലയം എന്ന ബോർഡ് സ്‌കൂളുകളിൽ പ്രദർശിപ്പിക്കണം.

വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ

  • കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണം
  • മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കണം
  • സംസാരിക്കുമ്പോഴും ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്
  • കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസർ പുരട്ടുകയോ ചെയ്യണം
  • പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അദ്ധ്യാപകരോട്/രക്ഷകർത്താക്കളോട് പറയണം

രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ

  • കൊവിഡ് പ്രതിരോധ ശീലങ്ങൾ പാലിക്കുന്നതിനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകണം
  • സാനിറ്റൈസർ കൂട്ടികൾക്ക് കൊടുത്തു വിടണം
  • തിരക്കുകുറഞ്ഞ വാഹനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യണം
  • നിറങ്ങൾ കൂടിയതും തണുത്തതും പഴകിയതുമായ ഭക്ഷണ പദാർഥങ്ങൾ കഴിക്കാൻ നൽകാതിരിക്കണം
  • പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ പരമാവധി ഉൾപ്പെടുത്തണം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.