ജോഷിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. പൊറിഞ്ചുമറിയം ജോസ് എന്ന ജോഷി ചിത്രത്തിന് രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രനാണ് തിരക്കഥ ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം . ചിത്രീകരണം അടുത്തവർഷം ആരംഭിക്കാനാണ് ആലോചന.ഒരു മാസ് ചിത്രമായിരിക്കും ഒരുങ്ങുന്നതെന്നാണ് വിവരം.
ഏഴുവർഷത്തിനുശേഷം ജോഷിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളെ ഇനിയും തീരുമാനിച്ചിട്ടില്ല. ജനുവരി ഒരു ഒാർമ്മ എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ജോഷി മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ആദ്യ സിനിമ.നാടുവാഴികൾ, നമ്പർ 20 മദ്രാസ് മെയിൽ, പ്രജ, മാമ്പഴക്കാലം, നരൻ, ട്വന്റി 20 ക്രിസ്ത്യൻ ബ്രദേഴ്സ്, റൺ ബേബി റൺ, ലോക്പാൽ, ലൈല ഒ ലൈല എന്നിവയാണ് മോഹൻലാൽ ജോഷി കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ. ഇവയിൽ മിക്കവയും മെഗാഹിറ്റുകൾ. അതേസമയം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ജൂൺ മാസം റിലീസ് ചെയ്യും. സുരേഷ് ഗോപി രണ്ട് ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ സണ്ണി വയ്ൻ, വിജയരാഘവൻ, ടിനി ടോം , ആശ ശരത്, കനിഹ, നീതപിള്ള, സാദിക വേണുഗോപാൽ എന്നിവരാണ് മറ്റു താരങ്ങൾ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |