കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല പട്ടയമേളയുടെ സമാപനവും ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും നാളെ ഉച്ചയ്ക്ക് 12 ന് പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളാകും. 1111 പട്ടയങ്ങളാണ് വിതരണം ചെയ്യുക. പുനലൂർ പേപ്പർ മിൽഭൂമിയിൽ താസമിക്കുന്നവരുടെ 757 മിച്ചഭൂമി പട്ടയങ്ങളും ഉൾപ്പെടും.
എം.പിമാരായ എ.എം.ആരിഫ്, എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കെ.ബി.ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ, പി.സി.വിഷ്ണുനാഥ്, എം.മുകേഷ്, എം.നൗഷാദ്, ഡോ.സുജിത്ത് വിജയൻപിള്ള, സി.ആർ.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, തദ്ദേശസ്ഥാപന പ്രതിനിധികൾ, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പട്ടയങ്ങളുടെ എണ്ണം (താലൂക്ക് അടിസ്ഥാനത്തിൽ)
പുനലൂർ - 687
പത്തനാപുരം - 196
കൊല്ലം - 109
കൊട്ടാരക്കര - 87
കരുനാഗപ്പള്ളി - 19
കുന്നത്തൂർ - 12
ദേവസ്വം പട്ടയം - 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |