കണ്ണൂർ: അകലുന്ന മനസ്സുകളെ അടുപ്പിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ വേരറുക്കാൻ മുസ്ലിംലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കണ്ണൂർ പൗരാവലി ഒത്തുചേർന്നു. മത സാഹോദര്യ പൈതൃകം സംരക്ഷിക്കാനും ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കാനുമുള്ള എല്ലാ പരിപാടികളിലും കൂടെയുണ്ടാകുമെന്ന് റോയൽ ഒമേഴ്സിൽ നടന്ന സുഹൃദ്സംഗമം ഉറപ്പുനൽകി. മുസ്ലിം ലീഗിന്റെ സംസ്ഥാന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സുഹൃദ്സംഗമത്തിൽ ജില്ലയിലെ മത, സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സുഹൃദ്സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ കല്ലായി, കെ.എം.ഷാജി, എം.എൽ.എമാരായ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ, എൻ.ശംസുദ്ദീൻ, ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ ബിഷപ്പ് ഹൗസ് വികാരി ജനറൽ ഫാ.ജോൺസൺ ജോ ക്ലാരൻസ് പാലിയത്ത്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പി.പി.ഉമർ മുസ്ലിയാർ, തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രതിനിധി ഫാദർ.സെബാസ്റ്റ്യൻ പാലക്കുഴി, പോത്താംകണ്ടം ആനന്ദഭവനത്തിലെ സ്വാമി കേശവാനന്ദ ഭാരതി, സ്വാമി പ്രേമാനന്ദ, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പി.സിദ്ദീഖ്, ജില്ലാ പ്രസിഡന്റ് സാജിദ് നദ്വി, സെക്രട്ടറി സി.കെ.എ ജബ്ബാർ, ഖ്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ.സുഹൈൽ, കെ.എൻ.എം നേതാവ് ഡോ.സുൽഫിക്കർ അലി, കെ.എൻ.എം മർക്കസ് ദഅവാ പ്രതിനിധികളായ ഷക്കീർ ഫാറൂഖി, ശംദ്ദീൻ പാലക്കോട്, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി എംകെ ഹാമിദ്, കേരള ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ, ആയുർവേദ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി തുടങ്ങി മതസാമൂഹ്യസാംസ്കാരിക, ആരോഗ്യവിദ്യാഭ്യാസ, വ്യവസായ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |