തിരുത മത്സ്യവുമായി കെ.വി. തോമസിനെതിരെ മുദ്രാവാക്യം
കൊല്ലം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. തിരുത മത്സ്യവുമായി കൊല്ലം നഗരത്തിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ കെ.വി. തോമസിന്റെ കോലം കത്തിച്ചു.
പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിനും ജനവിരുദ്ധ സമീപനങ്ങൾക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമതോമസിന്റെ ചരിത്ര വിജയമെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. മന്ത്രിമാരടക്കം വർഗീയത പറഞ്ഞ് വോട്ട് തേടിയിട്ടും ഇടത് മുന്നണിക്കുണ്ടായ വൻ പരാജയം പിണറായി വിജയൻ സർക്കാരിന്റെ പതനത്തിന് തുടക്കും കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, നേതാക്കളായ എഴുകോൺ നാരായണൻ എക്സ്. എം.എൽ.എ, പി. ജർമ്മിയാസ്, സൂരജ് രവി, എ.കെ. ഹഫീസ്, എൻ. ഉണ്ണിക്കൃഷ്ണൻ, ആദിക്കാട് മധു, കൃഷ്ണവേണി ശർമ്മ, കായിക്കര നവാബ്, ഗീതശിവൻ, ആർ. രമണൻ, എം. നാസർ, ബിജു ലൂക്കോസ്, യു. വഹീദ തുടങ്ങിയവർ സംസാരിച്ചു.
ചിന്നക്കടയിൽ നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനം ടൗൺ ചുറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. മധുര പലഹാര വിതരണവും നടത്തി. പ്രകടനത്തിന് ഷാൻ വടക്കേവിള, പാലത്തറ രാജീവ്, കെ.എം. റഷീദ്, എസ്. ശിവപ്രസാദ്, ശിവരാജൻ, മോഹൻബോസ്, കടപ്പാക്കട സന്തോഷ്, കെ.ബി. ഷഹാൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |