കൊട്ടാരക്കര: വൃക്ഷ സമൃദ്ധി പദ്ധതി ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ നാളെ രാവിലെ 10ന് കൊട്ടാരക്കര മൈലം എം.ജി.എം റസിഡൻഷ്യൽ പബ്ളിക് സ്കൂളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. കൊടിക്കുന്നിൽ സുരേഷ് എം.പി വൃക്ഷ ത്തൈ വിതരണം ചെയ്യും. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ് തൈ ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ റാലി ഫ്ളാഗ് ഓഫ് ചെയ്യും. കളക്ടർ അഫ്സാന പർവീൺ സന്ദേശം നൽകും. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, എ.എം. ആരിഫ്, ജില്ലയിലെ എം.എൽ.എമാർ, സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ വി.ജി.അനിൽകുമാർ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു, തൊഴിലുറപ്പ് പദ്ധതി അസി.പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർ.സുലജ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |