ആലപ്പുഴ: നഗരസഭയിലെ കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് കേരള ഗ്രാമീൺ ബാങ്ക് മുഖേന 4 പേർക്ക് ലോൺ ലഭ്യമാക്കി. കൈതവന വാർഡിൽ ഉമയ്ക്ക് ആർ.ഒ പ്ലാന്റിനായും, വാടക്കൽ വാർഡിൽ അന്നമ്മ ജോസഫിന് പവർ ടൂൾസ് വാങ്ങുന്നതിനും, മന്നത്ത് വാർഡിൽ മറിയാമ്മ തോമസിന് മെഴുകുതിരി നിർമ്മാണം, സ്റ്റേഷനറി കട എന്നിവയ്ക്കും പഴവീട് വാർഡിൽ എസ്.ശ്രീജയ്ക്ക് ഹോട്ടൽ കാറ്ററിംഗിനും 2 ലക്ഷം രൂപ വീമാണ് ലഭ്യമാക്കിയത്. ചെക്ക് വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യ രാജ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എ.ഷാനവാസ്, ബിന്ദു തോമസ്, ബീന രമേശ്, ആർ.വിനീത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |