ശാസ്താംകോട്ട: ശൂരനാട് തെക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന്റെ സ്മരണാർത്ഥം വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശൂരനാട് തെക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോയിക്കൽ ചന്തയിൽ സംഘടിപ്പിച്ച ചടങ്ങ് ഡി.സി.സി ഉപാദ്ധ്യക്ഷൻ കെ.കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ബിജു രാജൻ സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷ് അദ്ധ്യക്ഷനായി. അസംഘടിത തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി (ഐ.എൻ.ടി.യു.സി ) എസ്. സുഭാഷ് പ്രയാർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഷീജ നന്ദി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എ.വി.ശശിധര കുറുപ്പ്, സമീർ യൂസഫ്, മണ്ഡലം സെക്രട്ടറിമാരായ വിശ്വനാഥൻ പിള്ള, ബാബു മംഗലത്ത്, ഗിരീഷ് കുമാർ, വിജയരാഘവൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |