കൊടിയത്തൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുമ വെസ്റ്റ് കൊടിയത്തൂരും, ക്ലാപ്സ് ലേണും സംയുക്തമായി വിദ്യാർത്ഥികൾക്ക് ചിത്രരചനാമത്സരം നടത്തി. സലാം കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷഹബാസ്, ഫാത്തിമ മൻഹ, ഇഷ ഹനൂൺ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് ജൗഹർ കലങ്ങോട്ട് ഉപഹാരങ്ങൾ സമ്മാനിച്ചു. പി.കെ ഫൈസൽ, യു.ഷിഹാബ്, കെ.മുഹമ്മദ് നജീബ്, പി.കെ അബ്ദുറഹ്മാൻ, ഫാസിൽ ടി, വി.മുഹമ്മദ് സുഹൈൽ, റിഷാദ്.വി , മുഫസിർ.എം.പി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |