SignIn
Kerala Kaumudi Online
Thursday, 19 September 2024 5.09 AM IST

കോൺഗ്രസ് ഹർത്താൽ പൂർണ്ണം, മലയോരം സ്തം​ഭിച്ചു

Increase Font Size Decrease Font Size Print Page
08-satheesh-kochuparambil
ഡി.സി.സി ആഹ്വാനമനുസരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയോര ഹർത്താലിനോടനുബന്ധിച്ച് വടശ്ശേരിക്കരയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിറുത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, പെരുനാട്, അരുവാപ്പുലം പഞ്ചായത്തുകളിലും വെച്ചൂച്ചിറ പഞ്ചായത്തിൽ ഉൾപ്പെട്ട കൊല്ലമുള വില്ലേജിലും കോൺഗ്രസ് നേതൃത്വത്തിൽ ഇന്നലെ ഹർത്താൽ നടത്തി. തൊഴിൽ മേഖലയിലുള്ള തൊഴിലാളികൾ പണിമുടക്കി. വടശ്ശേരിക്കരയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ചിറ്റാറിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ഭാരവാഹികളായ റോബിൻ പീറ്റർ സീതത്തോട്ടിലും സാമുവൽ കിഴക്കുപുറം തണ്ണിത്തോട്ടിലും വെട്ടൂർ ജ്യോതിപ്രസാദ് അരുവാപ്പുലത്തും ടി.കെ.സാജു കൊല്ലമുളയിലും സതീഷ് പണിക്കർ പെരുനാട്ടിലും നേതൃത്വം നൽകി.

സർക്കാരുകളുടെ നിസംഗതക്കെതിരായി കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ മലയോര ഹർത്താൽ വൻ വിജയമായിരുന്നുവെന്നും പൊതുജനങ്ങൾ പൂർണ്ണമായി സഹകരിച്ചുവെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

കോന്നി : അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയോര ഹർത്താലിനോടനുബന്ധിച്ചു പ്രകടനവും പ്രതിഷേധയോഗവും നടന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു. എസ്.സന്തോഷ്‌കുമാർ, വി.എൻ.ചെറിയാൻ, സുജാത മോഹൻ, ഇടുക്കിള ഫിലിപ്പോസ്, അജോയി, ബാബു എസ്.നായർ, അമ്പിളി സുരേഷ്, സന്തോഷ്‌ കുമാർ, ജോയി തോമസ്, ലാൽസിംഗ്, ബിനു ഉൗട്ടുപാറ, രാജഗോപാലൻനായർ, കെ.സി.സന്തോഷ്, ബഷീർ, വിജയൻ, സാജൻ അരുവാപ്പുലം എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.