വളാഞ്ചേരി: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നവീകരിച്ച കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. 11,32,000 രൂപ വകയിരുത്തി കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്തിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് സംസാരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഇബ്രാഹീം മാരാത്ത്, മുജീബ് വാലാസി, ദീപ്തി ശൈലേഷ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |