തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്ക് ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ (ടി.എം.എ) പഡോസൻ സി.എസ്.ആർ പുരസ്കാരം. സുസ്ഥിര മാതൃകയിലുള്ള പ്രകൃതി-ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണ - ദാരിദ്ര്യ നിവാരണ ദൗത്യങ്ങൾ, രക്തദാന അവബോധം തുടങ്ങിയ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.
10ന് ടി.എം.എ സംഘടിപ്പിക്കുന്ന ദ്വിദിന വാർഷിക മാനേജ്മെന്റ് കൺവെൻഷൻ 'ട്രിമ 2022' ൽ വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും. 'വിഷൻ ട്രിവാൻഡ്രം 2025' എന്ന പ്രമേയത്തിൽ ഹോട്ടൽ ഒ ബൈ താമരയിൽ നടക്കുന്ന കൺവെൻഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ ടി.എം.എയുടെ മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡ് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |