പാലക്കാട്: വിവിധ ക്ഷേമനിധി ബോർഡ് വിതരണം ചെയ്യുന്ന പെൻഷൻ ആനുകൂല്യം പെൻഷനായ തിയതി മുതൽ അനുവദിക്കുന്നതിന് പകരം പെൻഷൻ ഉത്തരവായ തിയതി മുതൽ നൽകിയാൽ മതിയെന്ന സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരളാ നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജവഹർ ഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ചീങ്ങന്നൂർ മനോജിന് സ്വീകരണം നൽകി. സ്വീകരണയോഗം ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജില്ലാ ഭാരവാഹികളായ എം. കബീർ, ഹംസ ഓങ്ങല്ലൂർ, വി. ശശി, എ. സെൽവരാജ്, എൻ. ദേവയാനി, എസ്. സോമൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |