നന്മണ്ട: ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.കെ.രാധാകൃഷ്ണൻ പൗരാവകാശ രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.രാജൻ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, റസിയ തോട്ടായി, കവിത വടക്കേടത്ത്, കുണ്ടൂർ ബിജു, പ്രതിഭാ രവീന്ദ്രൻ, നിത്യകല, സീമ തട്ടഞ്ചേരി, സെമീറ ഊളാറാട്ട് എന്നിവർ പ്രസംഗിച്ചു. പ്രതിഭാ രവീന്ദ്രൻ പദ്ധതി അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |