അമ്പലപ്പുഴ: പുനർജനി പൈതൃക കലാ-കായിക സംരക്ഷണ സമിതി എട്ടാമത് വാർഷികവും അവാർഡ് ദാനവും എച്ച് .സലാം എം .എൽ .എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ. രാജ് കുമാർ, സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ അലിയാർ എം മാക്കിയിൽ എന്നിവരെയും പ്ലസ് ടുവിന് ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. പുന്നപ്ര ഗവ.ജെ .ബി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പുനർജനി രക്ഷാധികാരി കെ. വിജയൻ അദ്ധ്യക്ഷനായി. കെ പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എം. ലിജു പ്രതിഭകളെ അനുമോദിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി .സൈറസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അംഗം എൻ. കെ. ബിജു, കെ. ശിവദാസൻ, സി .വി. ഉണ്ണി, എൻ. സോമൻ, പുനർജനി സെക്രട്ടറി എസ്. ശ്രീകുമാർ, ഹരീസ്, കെ. ഇ നൗഷാദ് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് എ. കാസിം സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |