SignIn
Kerala Kaumudi Online
Friday, 20 September 2024 6.55 PM IST

വിപുലമായ പരിപാടികളുമായി വായന മാസാചരണം

Increase Font Size Decrease Font Size Print Page
book

കൊല്ലം: ജൻ ശിക്ഷൺ സൻസ്ഥാൻ, കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ്, കാൻഫെഡ്, നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പി.എൻ. പണിക്കർ 26-ാം അനുസ്മരണവും വായനാ മാസാചരണവും വിപുലമായ പരിപാടികളോടെ നടക്കും. ജില്ലാതല ഉദ്ഘാടനം 19ന് ഉച്ചയ്ക്ക് 12ന് പത്തനാപുരം ഗാന്ധിഭവനിൽ മന്ത്റി ജെ. ചിഞ്ചുറാണി നിർവഹിക്കും. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ഡോ. നടയ്ക്കൽ ശശി അദ്ധ്യക്ഷനാകും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പ്രതിജ്ഞ നൽകും. സിനിമാതാരം ടി.പി. മാധവന് ഗുരുവന്ദനം സമർപ്പിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവും മുൻ എം.പിയുമായ ചെങ്ങറ സുരേന്ദ്രൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തും. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി. അനിൽ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എസ്. സുധീശൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ജോ. സെക്രട്ടറി ഭുവനചന്ദ്രൻ എന്നിവർ പങ്കെടുക്കും.

വായന മാസാചരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ജലത്തിന്റെ പ്രാധാന്യവും ജലസാക്ഷരതയും സംബന്ധിച്ച് മൊബൈൽ എക്‌സിബിഷനുകൾ, വിവിധ സ്‌കൂളുകളിൽ ജലശ്രീ ക്ലബുകൾ രൂപീകരിച്ച് ചിത്രരചന, കാർട്ടൂൺ, പ്രസംഗമത്സരങ്ങൾ, തെന്മല ഗ്രാമപഞ്ചായത്തിൽ 500 യുവതി - യുവാക്കൾക്ക് തൊഴിൽ പരിശീലനം, വായ്പാവിതരണ മേള, സാമൂഹ്യ പ്രവർത്തക സംഗമം എന്നിവയും സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.