തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനിയും തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് സ്ഥാപക പ്രസിഡന്റും സോഷ്യലിസ്റ്റ് സൈദ്ധാന്തികനും തിരു – കൊച്ചി നിയമസഭാംഗവുമായിരുന്ന എൻ.ഡി. ജോസിന്റെ ഒരു വർഷം നീളുന്ന ജന്മശതാബ്ദിയാഘോഷത്തിന് പബ്ലിക് ലൈബ്രറി ഹാളിൽ തുടക്കമായി. ജോസിന്റെ മകൾ പദ്മജ ജോസഫ് ദീപം തെളിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ഡോ.എ. നീലലോഹിതദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തി.
ദേശീയപ്രസ്ഥാനത്തിന്റെ നേരും നന്മയുമുൾക്കൊണ്ട സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതിരൂപമായിരുന്നു എൻ.ഡി. ജോസെന്ന് വി.എം. സുധീരൻ അനുസ്മരിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, എം.ജി. രാധാകൃഷ്ണൻ, തഞ്ചാവൂർ തമിഴ് സർവകലാശാല മുൻ ഡീൻ പ്രൊഫ. കെ. രവീന്ദ്രൻ, ജെ. എബനേസർ, കവിത ജോസഫയിൻ, അഡ്വ. ബാലജനാധിപതി, തകിടി കൃഷ്ണൻനായർ, വി. സുധാകരൻ, അജിത് വെണ്ണിയൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |