കൊല്ലം: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലാതല സുഹൃദ് സംഗമവും പ്രവർത്തക കൺവെൻഷനും 18ന് കൊല്ലത്ത് നടക്കും. 23ന് കോഴിക്കോടാണ് സമാപനം. കൊല്ലം ബീച്ച് ഹോട്ടലിൽ 18ന് രാവിലെ 8.30ന് സുഹൃദ് സംഗമം. വൈകിട്ട് 3ന് ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ ജില്ലാ പ്രവർത്തക കൺവെൻഷൻ. സുഹൃദ് സംഗമത്തിൽ ജില്ലയിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, പ്രമുഖ വ്യക്തികൾ, കലാകായിക രംഗത്തെ പ്രമുഖർ തുടങ്ങിയവരുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തും. പത്രസമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.അൻസാറുദീൻ, ജനറൽ സെക്രട്ടറി അഡ്വ.സുൽഫീക്കർ സലാം, ട്രഷറർ എം.എ.സലാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |