തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയുടെ ഈഞ്ചക്കൽ ഓപ്പറേറ്റിംഗ് സെന്ററിൽ പാർക്ക് ചെയ്തിരുന്ന ബസുകളിൽ നിന്ന് പാട്സുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി.നേമം സ്വദേശി ബാബുവിനെയാണ് (42) ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.ബുധനാഴ്ച വൈകിട്ട് 4.40തോടെയായിരുന്നു സംഭവം.സിറ്റി ഡിപ്പോയിലെ ഡ്രൈവർ ജയപ്രകാശായിരുന്നു സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നത്.ബസിനകത്ത് ശബ്ദം കേട്ടതോടെ പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം പിടികൂടിയത്.ഉടൻ ഫോർട്ട് പൊലീസിനെ വിവരമറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എ.സി ബസുകൾ സർവീസ് നടത്തിയിരുന്ന ഈഞ്ചക്കൽ യൂണിറ്റ് കൊവിഡിന് ശേഷമാണ് ബസുകൾ പാർക്ക് ചെയ്യാനുള്ള യാർഡായി മാറ്റിയത്. 300 ബസുകളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |