ആലുവ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിപക്ഷവിമർശനം സൈന്യത്തെ അപമാനിക്കുന്നതാണെന്നും ഇതിന്റെ മറവിൽ ചിലർ അനാവശ്യമായി നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആരോപിച്ചു. ബി.ജെ.പി സമ്പൂർണ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലുവർഷത്തെ സൈനിക പരിശീലനത്തിനുശേഷം പുറത്തിറങ്ങുന്നവർ ഭീകരവാദത്തിലേക്ക് തിരിയുമെന്നുള്ള കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികളുടെ വിമർശനം രാജ്യത്തെ സൈന്യത്തിന്റെ അച്ചടക്കത്തെയും രാജ്യസ്നേഹത്തെയുമാണ് അപമാനിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ ഹ്രസ്വമായ ജോലിനൽകുന്നുണ്ട്. അവിടെയാന്നും ഇത് പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്. സുരേഷ്, രേണു സുരേഷ്, ദേശീയകൗൺസിൽ അംഗങ്ങളായ പി.എം. വേലായുധൻ, എം.കെ. ധർമ്മരാജ്, മേഖലാ ജനറൽ സെക്രട്ടറി വി.എൻ. വിജയൻ, പത്മകുമാർ, എം.എ. ബ്രഹ്മരാജ്, ഇ.ടി. നടരാജൻ, പി.പി. സജീവ്, എ. സെന്തിൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |