നിലമ്പൂർ: എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് ആനുകൂല്യം അനുവദിക്കുന്നതിൽ വ്യാപക ക്രമക്കേടുണ്ടെന്ന പരാതിയിൽ സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായി നിലമ്പൂർ എ.ഇ.ഒ ഓഫീസിൽ മലപ്പുറം പൊലീസ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം വിജിലൻസ് സംഘം പരിശോധന നടത്തി. സി.ഐ പി. ജ്യോതീന്ദ്രകമാറിന്റെ നേതൃത്വത്തിൽ 11.15ന് എത്തിയപ്പോൾ ജീവനക്കാർ ആരും ഹാജർ ബുക്കിൽ ഒപ്പുവച്ചിരുന്നില്ല. കൈവശമുള്ള പണം ക്യാഷ് ഡിക്ളറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. കണക്കിൽപ്പെടാത്ത 11,750 രൂപ കണ്ടെടുത്തു. തുക ട്രഷറിയിൽ അടക്കും. ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ നിരവധി അപാകതകളും കണ്ടെത്തി.
എസ്.ഐ പി. മോഹൻദാസ്, എ.എസ്.ഐ ടി.ടി. ഹനീഫ, കെ. സന്തോഷ്, ഷിഹാബ്, മലപ്പുറം ആർ.ഡി.ഡി ഓഫീസിലെ എൽ.വി. സജിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |