കൊച്ചി: ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്കാരിക വേദി, യുവത, ആൽക്കെമിസ്റ്റ് സ്പോർട്സ് ക്ലബ്ബ് എന്നിവരുടെ ആഭിമുഖ്യത്തിൽ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ 8 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ദിവസങ്ങളിലായി സെവൻസ് മഴക്കാല ഫുട്ബാൾ മേള സംഘടിപ്പിച്ചു. പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജർ ഇ.എൻ. മണിയപ്പൻ ഉദ്ഘാടനം ചെയ്തു ക്ലബ് സെക്രട്ടറി എം.ഡി. സുമേഷിന്റെ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം എ.എസ്. കുസുമൻ, കെ.കെ. അരുൺകാന്ത്, വി.ആർ. മനോജ്, പി.എസ്. സുജ, കെ.എസ്. അഖിൽ തുടങ്ങിയവർ സംസാരിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് സമ്മാനങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |