കണിച്ചാർ:ജനവാസമേഖലകളെ പരിസ്ഥിതിലോക മേഖലയിൽ ഉൾപ്പെടുത്തുന്ന ബഫർ സോൺ സുപ്രീം കോടതി വിധിക്കെതിരെ കെ.സി.വൈ.എം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ കണിച്ചാറിൽ കുടിൽകെട്ടി' പ്രതിഷേധിച്ചു.
ബഫർസോൺ നിയമം പിൻവലിക്കുക,വന്യമൃഗ ശല്യങ്ങൾക്ക് പരിഹാരം ഉടനടി നടപ്പാക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
മനുഷ്യന്റെ നിലനിൽപ്പിനേക്കാൾ മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളാണ് സർക്കാർ സംവിധാനങ്ങൾ ആവിഷ്കരിക്കുന്നതെന്നും കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും കർഷകജനതയുടെ കാര്യത്തിൽ പിന്തിരിപ്പൻ നയമാണെന്നും പ്രതിഷേധയോഗത്തിൽ അഭിപ്രായമുയർന്നു.
സമരം അഡ്വ :സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപതാ ഡയറക്ടർ ജിൻസ് വാളിപ്ലാക്കൽ, മുൻ രൂപതാ പ്രസിഡന്റ് വിപിൻ ജോസഫ്, മേഖലാ പ്രസിഡന്റ് അഖിൽ ഡൊമിനിക്, മേഖലാ ഡയറക്ടർ ഡോ : ഫാ. സന്തോഷ് നെടുങ്ങാട്ട്, ഫാ :അജീഷ് അയലാറ്റിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |