ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനം സംഘടിപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ സാങ്കേതിക വിദ്യകളുടെ വരവ് വായന സംസ്കാരത്തെ നവീകരിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ട ശീലമാണ് വായനയെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോ.സുവർണ്ണ നാലപ്പാട് അഭിപ്രായപ്പെട്ടു. വായന പുതിയ ലോകത്തേക്ക് നയിക്കുമെന്ന് വായനദിന സന്ദേശം നൽകിയ കവി രാധാകൃഷ്ണൻ കാക്കശ്ശേരി പറഞ്ഞു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ടി.ബാലകൃഷ്ണൻ, സാഹിത്യകാരൻ രാജൻ തുവ്വാര എന്നിവരെ ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ അദ്ധ്യക്ഷനായി. പി.എച്ച്.ഡി ലഭിച്ച ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ എം.എൻ രാജീവ് എന്നിവർക്ക് അനുമോദനം നൽകി. ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, വി.പി.ഉണ്ണികൃഷ്ണൻ, കെ.ജി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |