കൊല്ലം: വീട് കേന്ദ്രീകരിച്ച് മദ്യക്കച്ചവടം നടത്തിയിരുന്നയാൾ ചാത്തന്നൂർ എക്സൈസിന്റെ പിടിയിലായി. ആദിച്ചനല്ലൂർ മൈലക്കാട് എട്ടുവിള വീട്ടിൽ സന്തോഷ് കുമാറാണ് (45) പിടിയിലായത്.
56 കുപ്പികളിലായി വിവിധ ബ്രാൻഡുകളിലുള്ള 27.400 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. കല്ലുവാതുക്കൽ, തഴുത്തല, എഴുകോൺ എന്നി ബിവറേജുകളിൽ നിന്ന് വാങ്ങി ശേഖരിച്ച മദ്യമാണ് ഇവ. ഇരട്ടിയിലധികം വിലയ്ക്കാണ് വിറ്റിരുന്നത്. ജവാൻ, ഒ.പി.ആർ, എം.സി.ബി തുടങ്ങിയ വിപണിയിൽ വില കുറവുള്ളതും ആവശ്യക്കാർ ഏറെയുള്ളതുമായ ബ്രാൻഡുകളാണ് പിടിച്ചെടുത്തവയിൽ ഏറെയും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |