പയ്യന്നൂർ : സി.പി.എം. വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് ഓഫീസിന് വേണ്ടി പുതുതായി നിർമ്മിച്ച പി.കണ്ണൻ നായർ മന്ദിരം നാളെ വൈകീട്ട് 5 ന് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഫോട്ടോ അനാച്ഛാദനം ചെയ്യും.ടി. ഐ. മധുസൂദനൻ എം.എൽ.എ. പതാക ഉയർത്തും. വി. നാരായണൻ അദ്ധ്യക്ഷത വഹിക്കും.
1997 മുതൽ ബ്രാഞ്ച് ഓഫീസായി പ്രവർത്തിച്ച് വന്നിരുന്ന മന്ദിരം , ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അക്വയർ ചെയ്യപ്പെട്ടതിനെ തുടർന്ന് വെള്ളൂർ രാമൻകുളം റേഷൻ ഷാപ്പിന് സമീപം സ്ഥലം വാങ്ങി പുതുതായി നിർമ്മിച്ച കെട്ടിടമാണ് നാളെ ഉദ്ഘാടനം ചെയ്യുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ എം.സുനിൽകുമാർ, പി.സി.സനൂപ് കുമാർ, ഇ.അനിൽകുമാർ, ടി.കെ.രവീന്ദ്രൻ മാസ്റ്റർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |