കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്ത് നിവാസികൾക്കായി ഔഷധസസ്യ കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും അധിക വരുമാന മാർഗങ്ങൾ ഉറപ്പുവരുത്താൻ ആരംഭിച്ച വിവിധ പദ്ധതികളിൽ ഏറ്റവും പ്രാമുഖ്യം നൽകുന്ന പദ്ധതിയാണ് ഔഷധസസ്യ കൃഷിയെന്ന് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെയാണ് പഞ്ചായത്തിൽ നിർമിത ഔഷധസസ്യ കൃഷി ആരംഭിക്കുന്നത്. കൃഷി, വിപണനം എന്നിവയിൽ പരിശീലനത്തിലൂടെ കർഷകർക്ക് മികച്ച നേട്ടം കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സി.കെ ശശി, ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗം അംഗം കെ.എ ജോസൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |