താനൂർ: 'മത തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ആർ.എസ്.എസ് - എസ്.ഡി.പി.ഐ വർഗീയ ഫാസിസ്റ്റുകൾക്കെതിരെ എ.ഐ.വൈ.എഫ് താനൂർ മണ്ഡലം കമ്മിറ്റി താനൂരിൽ സെക്യുലർ മീറ്റ് സംഘടിപ്പിച്ചു.
താനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സെക്യുലർ മീറ്റ് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സെയ്തലവി ഉദ്ഘാടനം ചെയ്തു. എ.ഐ. വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ആഷിഖ് ടി അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ.പി സുബ്രഹ്മണ്യൻ, മണ്ഡലം സെക്രട്ടറി കെ പുരം സദാനന്ദൻ, മണ്ഡലം കമ്മിറ്റി അംഗം പി.എസ് സഹദേവൻ, മണ്ഡലം വൈസ് പ്രസിഡന്റ് സൗഭാഗ്യൻ പുളിക്കപ്പാട്ട്, മണ്ഡലം സെക്രട്ടറി വി.എസ് രാഹുൽ, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻ ദേവ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |