തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനകേന്ദ്രത്തിൽ നടക്കുന്ന 'നാട്യോത്സവം' ഡാൻസ് ഫെസ്റ്റിവലിൽ ഇന്നലെ പ്രശസ്ത ഒഡീസി നർത്തകി അരുണ മൊഹന്തിയും സംഘവും അവതരിപ്പിച്ച നൃത്താവിഷ്കാരവും ഡോ.സജീവ് നായരും സിതാര ബാലകൃഷ്ണനും അവതരിപ്പിച്ച കേരള നടനവും ആസ്വാദക ഹൃദയം കവർന്നു.
സജീവ് നായരും സിതാര ബാലകൃഷ്ണനും അവതരിപ്പിച്ച കേരള നടനം 'അംഗുലീയ ചൂഢാമണി' ഇന്ത്യൻ നടനകലയിലെ അനശ്വര പ്രതിഭ ഗുരുഗോപിനാഥിന്റെ ജന്മദിനമായ ഇന്നലെ അക്ഷരാർത്ഥത്തിൽ ഗുരുദക്ഷിണയായി. ഗുരുഗോപിനാഥും പ്രിയ പത്നി തങ്കമണി ടീച്ചറും 1950 കളിൽ ചിട്ടപ്പെടുത്തി നിരവധി വേദികളിൽ അവതരിപ്പിച്ച നൃത്തശില്പമായ അംഗുലീയ ചൂഢാമണിയുടെ പുനരവതരണമാണ് ഇന്നലെ നടന്നത്. ഗുരുഗോപിനാഥിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നാട്യോത്സവം സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |