കൊല്ലം: ട്രാക്കിന്റെ എട്ടാമത് വാർഷികവും ട്രാക്ക് ഡേയും ഇന്ന് രാവിലെ 10.30ന് ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ നിർദ്ധനർക്കായി ആരംഭിക്കുന്ന ട്രാക്ക് അപകടരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. 2021-22ൽ ട്രാക്കിനൊപ്പം പ്രവർത്തിച്ച വോളണ്ടിയർമാർക്ക് മേയർ പ്രസന്ന ഏണസ്റ്റ് പ്രശസ്തിപതം നൽകും. ഐ.ഡി കാർഡ് വിതരണം അഡി. ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ നിർവഹിക്കും. കൊല്ലം ആർ.ടി.ഒ ഡി.മഹേഷ്, എ.സി.പി ജി.ഡി.വിജയകുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, ജില്ലാ ഫയർ ഓഫീസർ വി.സി.വിശ്വനാഥ് എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റും ജോ. ആർ.ടി.ഒയുമായ ആർ.ശരത്ത്ചന്ദ്രൻ, വൈസ് പ്രസിഡന്റ് രാഘുനാഥൻ നായർ, സെക്രട്ടറി ഡോ.ആതുരദാസ്, ട്രഷറർ ഗോപകുമാർ ലോജിക് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |