പരപ്പനങ്ങാടി: നഗരസഭയിൽ ദേശീയ നഗര ഉപജീവന മിഷന് കീഴിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും പദ്ധതിയുടെ മൊബിലൈസേഷൻ ക്യാമ്പ് പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ മുഹ്സിന കെ.പി, മുസ്തഫ പി.വി, ഷാഹുൽ ഹമീദ്, സീനത്ത് ആലിബാപ്പു, നിസാർ അഹമ്മദ്, കൗൺസിലർ ഷമേജ്, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് വിപിൻ തുടങ്ങിയവർ സംസാരിച്ചു. പദ്ധതി വിശദീകരണം നഗരസഭാ എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ വിബിത ബാബു നടത്തി. പദ്ധതി നിർവഹണ ഏജൻസികളുടെ അവതരണം നടന്നു. 70ൽ അധികം ഉദ്യോഗാർത്ഥികൾ വിവിധ കോഴ്സുകളിൽ അഡ്മിഷൻ എടുത്തു. അടുത്ത രണ്ടു ദിവസത്തേക്ക് കൂടി അഡ്മിഷൻ നഗരസഭയിൽ എടുക്കുമെന്ന് ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |