SignIn
Kerala Kaumudi Online
Thursday, 19 September 2024 9.23 AM IST

ആരോഗ്യ ഭക്ഷണശീലത്തിന് ഈറ്റ് റൈറ്റ് കൊല്ലം

Increase Font Size Decrease Font Size Print Page
eat

കൊല്ലം: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കാൻ ഫുഡ്‌ സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറി​റ്റി ഒഫ് ഇന്ത്യ നടപ്പാക്കുന്ന ഈ​റ്റ് റൈ​റ്റ് ഇന്ത്യ ചലഞ്ചിന്റെ ചുവടുപിടിച്ച് ഈറ്റ് റൈറ്റ് കൊല്ലം പദ്ധതിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്.

നിലവിലുള്ള ഭക്ഷ്യ സംസ്‌കാരത്തിലും രീതികളിലും വരുത്തേണ്ട മാ​റ്റങ്ങളുടെ ആവശ്യകത വിവിധ രീതികളിലൂടെ ജനങ്ങളിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സുരക്ഷിതമായി ഭക്ഷിക്കുക, ആരോഗ്യകരമായി ഭക്ഷിക്കുക, വിവേകപൂർവം ഭക്ഷിക്കുക, സുസ്ഥിരമായി ഭക്ഷിക്കുക എന്നതാണ് മുദ്രാവാക്യം. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഈ​റ്റ് റൈ​റ്റ് ഇന്ത്യ ചലഞ്ച് 2020 സെപ്തംബർ മുതൽ ആരംഭിച്ചിരുന്നു.

പേര് രജിസ്റ്റർ ചെയ്യണം

സ്‌കൂളുകൾ, അങ്കണവാടികൾ, റേഷൻകടകൾ, കുടുംബശ്രീ ഭക്ഷണശാലകൾ, ഭക്ഷണം വിതരണം ചെയ്യുന്ന ആരാധനാലയങ്ങൾ എന്നിവ ഫുഡ് സേഫ്ടി അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യണം. ഭക്ഷണവിതരണത്തിനുള്ള കുടിവെള്ള പരിശോധന, പാചകം ചെയ്യുന്നിടത്തെ ശുചിത്വം, പ്രാണികളുടെ ശല്യം എന്നിവയിലുള്ള അവബോധ ക്ലാസുകൾ ഇവർക്കായി സംഘടിപ്പിക്കും. ആദ്യഘട്ടമെന്ന നിലയിൽ കാട്ടിൽമേക്കതിൽ ക്ഷേത്രം, ഓച്ചിറ ക്ഷേത്രം എന്നീ ദേവാലയങ്ങൾ പദ്ധതിയുമായി സഹകരിക്കും.

എന്താണ് ഈറ്റ് റൈറ്റ് ഇന്ത്യ?

1. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിപണനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവയുടെ പരിശോധന

2. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചാണോ പ്രവർത്തിക്കുന്നതെന്നുള്ള പരിശോധന

3. ഭക്ഷ്യസുരക്ഷാ പരിശീലനം, ബോധവത്കരണം

4. അംഗീകൃത ഏജന്റ് മുഖേന ഭക്ഷ്യ ഉത്പാദകരിൽ നിന്ന് ഉപയോഗിച്ച എണ്ണയുടെ ശേഖരണം

5. അങ്കണവാടി ആശാവർക്കർമാർക്ക് പരിശീലനം

6. സ്‌കൂൾ കുട്ടികൾക്കായി ഈ​റ്റ് റൈ​റ്റ് ഇന്ത്യ തീമിൽ മത്സരം

7. ക്യാന്റീനുകളെ മാതൃകാ ക്യാന്റീനുകളായി മാ​റ്റുന്ന ഈ​റ്റ് റൈ​റ്റ് ക്യാമ്പസ്

8. ഹോട്ടൽ, റസ്​റ്റോറന്റുകൾക്കായി ഹൈജീൻ റേ​റ്റിംഗ്

9. പൊതുജനങ്ങൾക്ക് ഉപഭോക്തൃ ബോധവത്കരണ ക്ലാസ്

10.വ്യാപാരികൾക്കും കൈകാര്യം ചെയ്യുന്നവർക്കും പരിശീലനം

11. ഈ​റ്റ് റൈ​റ്റ് സ്‌കൂൾ, സ്ട്രീ​റ്റ് ഫുഡ് ഹബ് പദ്ധതികൾ

ജീവിതശൈലീ രോഗങ്ങളുടെ ഉറവിടം ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളാണ്. ഇതിൽ അവബോധമുണ്ടാക്കാനും ഭക്ഷണം എങ്ങനെ സുരക്ഷിതമാക്കാമെന്നുള്ള സന്ദേശം നൽകാനുമാണ് ഈ​റ്റ് റൈ​റ്റ് കൊല്ലം പദ്ധതി.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.