കൊല്ലം: ജലായ് ഒന്നിന് നിലവിൽ വരുന്ന ഒറ്റത്തവണ പ്ളാസ്റ്റിക് നിരോധനം പ്ളാസ്റ്റിക് മാലിന്യത്താൽ പൊറുതിമുട്ടുന്ന കൊല്ലത്തിന് വലിയ ആശ്വാസമാകും. ഒറ്റത്തവണ ഉപയോഗിക്കുന്ന 19 ഇനം പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ ഉത്പാദനവും ശേഖരണവും വിപണവും ഉപയോഗവും നിരോധിച്ചുള്ള കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം കടുത്ത നടപടികളിലേയ്ക്ക് നീങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിരോധന ഉത്തരവ് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നൽകി. 2021ൽ നിലവിൽ വന്ന പ്ളാസ്റ്റിക് വെയ്സ്റ്റ് മാനേജ്മെന്റ് ഭേദഗതി നിയമം അനുസരിച്ചാണ് കേന്ദ്ര സർക്കാരിന്റെ നിരോധന നടപടി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കുകൾ 2020 ജനുവരി ഒന്ന് മുതൽ നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെങ്കിലും കൊവിഡ് വ്യാപനം കാരണം നടപ്പാക്കാൻ കഴിയാതെ പോയിരുന്നു.
നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവർക്കാണ് നിയമനടപടി സ്വീകരിക്കാനുള്ള അനുവാദം നൽകിയിട്ടുള്ളത്.
പ്ളാസ്റ്റിക് ഭീതിയിൽ ലോകം
1. പ്രതിവർഷം ലോകത്ത് പുറന്തള്ളുന്നത് 300 മില്യൺ മെട്രിക് ടൺ പ്ളാസ്റ്റിക്
2. ഇവയിൽ 14 മില്യൺ പ്ളാസ്റ്റിക് കടലിലെത്തും
3. ഇന്ത്യയിൽ നിന്ന് പ്രതിവർഷം 3.5 മില്യൺ മെട്രിക് ടൺ
4. ദിനംപ്രതി 9500 മെട്രിക് ടൺ
5. കഴിഞ്ഞ അഞ്ച് വർഷമായി പ്ളാസ്റ്റിക് മാലിന്യം ഇരട്ടിയായി
6. ഡൽഹിയിൽ ഒരുവർഷം 2,30,525 ടൺ മാലിന്യം
കൊല്ലവും മാലിന്യത്തിൽ മുങ്ങി
1. പ്ളാസ്റ്റിക് മാലിന്യത്താൽ പൊറുതി മുട്ടുകയാണ് കൊല്ലം
2. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം മാലിന്യക്കൂമ്പാരം
3. കടലും കായലും പുഴകളും പ്ളാസ്റ്റിക് മാലിന്യത്തിൽ മുങ്ങി
4. സംസ്കരണം ഫലപ്രദമല്ലാത്തത് പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കും
5. മത്സ്യ സമ്പത്തിനെയും ഗുരുതരമായി ബാധിച്ചു
നിരോധിച്ച ഉത്പന്നങ്ങൾ
പ്ളാസ്റ്റിക് ക്യാരി ബാഗുകൾ
ഐസ് ക്രീം പ്ളാസ്റ്റിക് സ്റ്റിക്കുകൾ
ഡിസ്പോസിബിൾ പ്ളേറ്റ്സ്
കപ്പ്, സ്പൂൺ, ഗ്ളാസ്
ഫോർക്ക്, കത്തി, സ്ട്രോ, ട്രേ
സ്വീറ്റ് ബോക്സ്
തെർമോക്കോൾ ഡെക്കറേഷനുകൾ
100 മൈക്രോണിൽ താഴെയുള്ള പി.വി.സി ബാനറുകൾ
ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റുകൾ
പ്ളാസ്റ്റിക് സ്റ്റിക്കുള്ള ഇയർ ബെഡുകൾ, ബലൂണുകൾ
പ്ളാസ്റ്റിക് പതാക
പിഴത്തുക
ആദ്യം മുന്നറിയിപ്പ്
രണ്ടാമത് ₹ 10,000
മൂന്നാമത് ₹ 25,000
നാലാമത് ₹ 50,000
ഒറ്റത്തവണ പ്ളാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വലിയ തോതിൽ ബോധവത്കരണം നടത്തും. ശക്തമായ നടപടികൾക്ക് നിർദേശം നൽകി.
എസ്. ഐസക്
ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |